
Watch ലണ്ടന്‍ ബ്രിഡ്ജ് Full Movie
ലണ്ടനില്‍ പൈസ പലിശയ്ക്ക് കൊടുക്കുന്നതടക്കം ചില ബിസിനസ്സുകള്‍ ചെയ്ത് ജീവിക്കുന്ന വിജയ് ദാസ് എന്ന ചെറുപ്പക്കാരന്‍ വന്‍ വ്യവസായിയായ നമ്പ്യാരുമായി ബന്ധപ്പെടാന്‍ ഇടയാകുന്നു. അദ്ദേഹത്തിന്‍റെ ഏക മകളുമായി ഒരു ബന്ധം സ്ഥാപിക്കേണ്ട അവസ്ഥയില്‍ എത്തിച്ചേരുന്നത് പെണ്‍കുട്ടിയുടെ സൗന്ദര്യത്തേക്കാള്‍ സമ്പത്തിന് പ്രാധാന്യം തോന്നിയതിനാല്‍ തന്നെയാണ്. അതിന്നിടയില്‍ ഒരു റോടപകടത്തോടനുബന്ധിച്ച് ഇടപെടേണ്ടിവരുന്ന മെറിന്‍ എന്ന പെണ്‍കുട്ടി വിജയുടെ ജീവിതത്തില്‍ ചില ചലനങ്ങള്‍ ഉണ്ടാക്കുന്നു. തുടര്‍ന്ന് തീരുമാനങ്ങളെടുക്കാന്‍ സാധിക്കാത്ത പിരിമുറുക്കങ്ങളും അതിനെ വിജയ് അതിജീവിക്കാനുള്ള ശ്രമങ്ങളുമാണ് സിനിമയുടെ തുടര്‍ന്നുള്ള ഭാഗങ്ങള്‍.